പരിയാരത്തെ കനാൽറോഡ് നാടിനു സമർപ്പിച്ചു
1576405
Thursday, July 17, 2025 1:02 AM IST
വാണിയംകുളം: ഗ്രാമപഞ്ചായത്തിലെ നിർമാണം പൂർത്തീകരിച്ച പരിയാരത്ത് കനാൽറോഡ് നാടിനു സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഗംഗാധരൻ ഉദ്ഘാടനം നിർവഹിച്ചു.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 3.80 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിർമാണം പൂർത്തീകരിച്ചത്.
റോഡ് വന്നതോടെ പ്രദേശത്തെ പന്ത്രണ്ടോളം വരുന്ന കുടുംബങ്ങളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്താൻ സാധിക്കും. ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സണ് വി.പി. സിന്ധു അധ്യക്ഷയായി. വാർഡ് മെംബർ ഡി. ശങ്കരനാരായണൻ, മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ എം. പ്രദീപ് പ്രസംഗിച്ചു.