വിദ്യാർഥിയുടെ മരണം: മന്ത്രിയുടെ ഓഫീസിലേക്കു യൂത്ത് കോൺഗ്രസ് സമരം
1576739
Friday, July 18, 2025 5:04 AM IST
ചിറ്റൂർ: വൈദ്യുതി വകുപ്പിനു കീഴിൽ നിരന്തരമുണ്ടാകുന്ന വീഴ്ചകൾക്ക് ഉത്തരവാദിയായ മന്ത്രി കെ. കൃഷ്ണൻകുട്ടി രാജിവെക്കണമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ. കൊല്ലം തേവലക്കരയിൽ സ്കൂളിൽ വിദ്യാർഥിയായ മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ യൂത്ത് കോണ്ഗ്രസ് ചിറ്റൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈദ്യുതിവകുപ്പിലെ വീഴ്ചകളും ചാർജ് വർധിപ്പിച്ചതും അനെർട്ടിലെയും ഹൈഡൽ ടൂറിസത്തിലെയും കോടികളുടെ അഴിമതിയും തനിക്ക് അറിയില്ലെന്നാണ് മന്ത്രിയുടെ വാദം. വകുപ്പിലെ കാര്യങ്ങൾ ഒന്നുമറിയാത്ത ആൾ എന്തിനാണ് മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങുന്നതെന്നും സുമേഷ് അച്യുതൻ കൂട്ടിച്ചേർത്തു. യൂത്ത് കോണ്ഗ്രസ് ചിറ്റൂർ നിയോജകമണ്ഡലം പ്രസിഡന്റ് കെ. സാജൻ അധ്യക്ഷത വഹിച്ചു.