ജവഹർനഗർ ഡ്രെയ്നേജ്, ഫുട്പാത്ത് ഉദ്ഘാടനം
1576727
Friday, July 18, 2025 5:04 AM IST
മണ്ണാർക്കാട്: മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്തുലക്ഷംരൂപ വകയിരുത്തി പണിപൂർത്തീകരിച്ച മണലടി ജവഹർനഗർ ഡ്രെയ്നേജ് ആൻഡ് ഫുട്പാത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനും ഡിവിഷൻ മെംബറുമായ മുഹമ്മദ് ചെറൂട്ടി നിർവഹിച്ചു.
തെങ്കര ഗ്രാമപഞ്ചായത്ത് മെംബർ സി.കെ. ഗഫൂർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ ഗഫൂർ കോൽക്കളത്തിൽ മുഖ്യാതിഥിയായി. ടി.എ. സലാം മാസ്റ്റർ, ഗിരീഷ് ഗുപ്ത, ലത്തീഫ് വെള്ളാരംകുന്ന്, ശിവദാസൻ കുന്നത്ത്, റഷീദ് വട്ടപറമ്പ്, ടി.എ. ഷുക്കൂർ, സി. പ്രതീഷ് എന്നിവർ പ്രസംഗിച്ചു.