യൂത്ത് കോൺഗ്രസ് കൺവൻഷൻ ലോഗോ പ്രകാശനം ചെയ്തു
1576733
Friday, July 18, 2025 5:04 AM IST
കല്ലടിക്കോട്: യൂത്ത് കോൺഗ്രസ് പുലാപ്പറ്റയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 10 ന് ഉമ്മനഴിയിൽ നടത്തുന്ന യൂത്ത് കോൺഗ്രസ് കൺവൻഷൻ ‘ആവേഗം’ പരിപാടിയുടെ ലോഗോപ്രകാശനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു.
വി.കെ. ശ്രീകണ്ഠൻ എംപി, കെപിസിസി സെക്രട്ടറി പി. ഹരിഗോവിന്ദൻ, യൂത്ത് കോൺഗ്രസ് നീയോജകമണ്ഡലം സെക്രട്ടറി സി. വിപിൻ രാജ്, പുലാപ്പറ്റ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.എ. കമറുദീൻ, വിനോദ് മണ്ടഴി, സി.കൃഷ്ണമോഹൻ, എം.ആർ. രാഹുൽ, വി.കെ. രഞ്ജിത്ത്, ടി. അനിൽ കുമാർ, സി. രാമചന്ദ്രൻ പ്രസംഗിച്ചു.