പട്ടാന്പിയിൽ മൂന്നു സ്കൂളുകളിലെ കെട്ടിടങ്ങളുടെ ഉദ്ഘാടനം 21ന്
1576722
Friday, July 18, 2025 5:03 AM IST
പട്ടാന്പി: നിയോജകമണ്ഡലത്തിലെ മൂന്നു സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം 21ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. മുഹമ്മദ് മുഹ്സിൻ എംഎൽഎ അധ്യക്ഷനാകും.
ജിഎച്ച്എസ് വല്ലപ്പുഴ, നടുവട്ടം ജനത ഹയർസെക്കൻഡറി സ്കൂൾ, ജിഎച്ച്എസ് കൊടുമുണ്ട എന്നീ സ്കൂളുകളുടെ കെട്ടിട ഉദ്ഘാടനമാണ് നടക്കുക.
ജിഎച്ച്എസ് വല്ലപ്പുഴ സ്കൂളിൽ ഉച്ചയ്ക്ക് രണ്ടിനും നടുവട്ടം ജനതാ ഹയർ സെക്കന്ററി സ്കൂളിൽ 2.30 നും ജി.എച്ച്.എസ് കൊടുമുണ്ടയിൽ വൈകീട്ട് മൂന്നിനുമാണ് പരിപാടി. എംഎൽഎയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസവകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടങ്ങളുടെ നിർമാണം പൂർത്തീകരിച്ചത്.