നേത്രരോഗ പരിശോധന ക്യാന്പ്
1576720
Friday, July 18, 2025 5:03 AM IST
പാലക്കാട്: ജില്ലാ മൊബൈൽ ഒഫ്താൽമിക് യൂണിറ്റിന്റെയും കേരളശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നേത്രരോഗ പരിശോധന ക്യാന്പ് നടത്തി.
കേരളശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫെബിൻ റഹ്്മാൻ ക്യാന്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് രമ മുരളി അധ്യക്ഷയായി.
ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഷാജിത, ജില്ലാ മൊബൈൽ ഒഫ്താൽമിക് യൂണിറ്റ് ഡോക്ടർ ഗീത, മെഡിക്കൽ ഓഫീസർ ലത, ഹെൽത്ത് ഇൻസ്പെക്ടർ എ.കെ. സുരേഷ് എന്നിവർ പ്രസംഗിച്ചു. കേരളശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ക്യാന്പിൽ 110 പേർ പങ്കെടുത്തു.