വന്യമൃഗശല്യം പരിഹരിക്കണം; പ്രതിഷേധ സായാഹ്നസദസ് നടത്തി
1576734
Friday, July 18, 2025 5:04 AM IST
പാലക്കയം: മലയോരമേഖലയിൽ വർധിച്ചുവരുന്ന വന്യമൃഗശല്യം പരിഹരിക്കാൻ സംസ്ഥാന സർക്കാർ നിയമം പരിഷ്ക്കരിക്കണമെന്നും ശിരുവാണി ഡാം വഴി കോയമ്പത്തൂരിലേക്കുള്ള പാത തുറക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് തച്ചമ്പാറ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നസദസ് നടത്തി. എൻ. ഷംസുദ്ദീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
എം. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പി.ആർ. സുരേഷ്, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോബി ജോൺ, മണ്ഡലം പ്രസിഡന്റ് റിയാസ് തച്ചമ്പാറ, ബ്ലോക്ക് മെംബർ പി. കുര്യൻ, തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ പി.എസ്. ശശികുമാർ, ഷാജു പഴുക്കാത്തറ, റോയി അബ്രഹാം, കെ.സി. കുര്യാക്കോസ്, ജോയി മുണ്ടനാടൻ, സച്ചു ജോസഫ്, രാമചന്ദ്രൻ തച്ചമ്പാറ എന്നിവർ പ്രസംഗിച്ചു. ജൽജീവൻ കുടിവെള്ള പദ്ധതി പുനരാരംഭിക്കുക, തെരുവുനായശല്യം നിയന്ത്രിക്കുക, പൊട്ടിപ്പൊളിഞ്ഞ റോഡുകൾ പുനർനിർമിക്കുക, നാണ്യവിളകൾക്ക് ന്യായവില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.