ചുള്ളിയാർഡാം പരിസരത്തു 1.400 കിലോ കഞ്ചാവ് ഉപേക്ഷിച്ചനിലയിൽ
1576731
Friday, July 18, 2025 5:04 AM IST
മുതലമട: ചുള്ളിയാർഡാം പരിസരത്ത് ഉപേക്ഷിച്ച നിലയിൽ 1.400 കിലോ കഞ്ചാവ് കൊല്ലങ്കോട് പോലീസ് കണ്ടെത്തി. ബുധനാഴ്ച വൈകുന്നേരം ആറിന് പട്രോളിംഗ് നടത്തുന്നതിനിടെ സംശയാസ്പദമായ രീതിയിൽ പ്ലാസ്റ്റിക് കവർ കിടന്നത് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
പ്രദേശത്ത് ലഹരിവസ്തു വ്യാപകമായി വില്പന നടത്തുന്നതായി നാട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു . ഇതിനെതുടർന്നാണ് ചുള്ളിയാർ ഡാം മേഖലയിൽ പോലീസ് പട്രോളിംഗ് ഊർജിതമായി നടത്തിവരുന്നത്. കണ്ടെടുത്ത കഞ്ചാവ് കോടതിയിൽ ഹാജരാക്കി.
പോലീസ് വാഹനം വരുന്നത്കണ്ട് പ്രതി കഞ്ചാവ് പൊതി ഉപേക്ഷിച്ചതാണെന്നു കരുതുന്നു. സമീപപ്രദേശത്തെ സിസി ടിവി പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിരിക്കുയാാണ്. എസ്ഐ കെ.എൻ. സത്യനാരായണൻ, എസ് സിപിഒ അനിൽകുമാർ, സിപിഒ രവി എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കണ്ടെത്തിയ സംഘത്തിലുണ്ടായിരുന്നവർ. വരുംദിവസങ്ങളിൽ ചുള്ളിയാർ ഡാം പരിസരമേഖലകളിൽ നിരീക്ഷണം കർശനമാക്കാൻ പോലീസ് തീരുമാനിച്ചു.