വണ്ടാഴി സിവിഎം ഹൈസ്കൂളിലെ ഓർമകൾ- 77 കുടുംബസംഗമം
1576725
Friday, July 18, 2025 5:03 AM IST
വടക്കഞ്ചേരി: വണ്ടാഴി സിവിഎം ഹൈസ്കൂളിലെ 1977 എസ്എസ്എൽസി ബാച്ചിന്റെ കുടുംബ സംഗമം ഓർമകൾ- 77 മുടപ്പല്ലൂർ കമ്യൂണിറ്റിഹാളിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എറണാകുളം എസ്പി എസ്. ശശിധരൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു.
സാഹിത്യകാരിയായ സുഭദ്ര സതീശൻ മുഖ്യപ്രഭാഷണം നടത്തി.
പൂർവ വിദ്യാർഥിയും റിട്ടയേഡ് ഡിവൈഎസ്പിയുമായ മുഹമ്മദ് കാസിം അധ്യക്ഷത വഹിച്ചു.
കെ. കരുണാനാഥ്, സി. സഹദേവൻ, മുരളി പരിപ്പായി, എം. ചന്ദ്രൻ, കെ.കെ. മോഹനൻ, വി. രോഹിത്, കെ.ജി. അജന്തകുമാരി, മുൻ അധ്യാപകരായ കെ.എൻ. നാരായണ പിള്ള, പി.ജി. നാരായണൻ നായർ, പി.എം. നൂർമുഹമ്മദ് പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.