അതിർത്തിയിൽ കർശനപരിശോധന
1576406
Thursday, July 17, 2025 1:02 AM IST
കോയന്പത്തൂർ: കേരളത്തിൽ നിപ്പ വൈറസ് രോവ്യാപനം വർധിച്ചതിനെത്തുടർന്ന് തമിഴ്നാട്- കേരള അതിർത്തി പ്രദേശങ്ങളിൽ 24 മണിക്കൂർ തീവ്രപരിശോധന.
പ്രദേശമായ കെ.കെ. ചാവടി, വലിയാർ അതിർത്തി പ്രദേശങ്ങളിൽ ജില്ലാ മെഡിക്കൽ സംഘമാണ് തീവ്രപരിശോധന ഏർപ്പെടുത്തിയത്.
കേരളത്തിൽനിന്നെത്തുന്ന ബസുകൾ, ട്രക്കുകൾ, ഫോർ വീലറുകൾ, ഇരുചക്ര വാഹനങ്ങൾ എന്നിവയിൽ വരുന്ന യാത്രക്കാരെ തീവ്ര പരിശോധനയ്ക്കു ശേഷമാണ് തമിഴ്നാട്ടിലേക്കു കടത്തിവിടുന്നത്.
കേരളത്തിൽ നിന്ന് വരുന്നവർ മാസ്ക് ധരിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. വാളയാർ ചെക്ക്പോസ്റ്റിൽ വാഹനങ്ങളിൽ സഞ്ചരിക്കുന്ന ആളുകളുടെ ശരീര താപനില പരിശോധിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
പരിശോധനയ്ക്കിടെ ആർക്കെങ്കിലും പനി കണ്ടെത്തിയാൽ ആശുപത്രിയിൽ ചികിത്സ തേടാനും അവരുടെ പേര്, ഫോൺ നമ്പർ, വിലാസം എന്നിവ എടുക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കടുത്ത പനിയുള്ളവരെ ആംബുലൻസെത്തിച്ചു ആശുപത്രിയിൽ പ്രവേശിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.