കലാഷ ആഭരണപ്രദർശനം ഇന്നുംകൂടി
1576718
Friday, July 18, 2025 5:03 AM IST
കോയന്പത്തൂർ: കാപ്സ് ഗോൾഡിന്റെ പ്രത്യേക വിഭാഗമായ കലാഷയുടെ ഇന്ത്യൻ ഹെറിറ്റേജ് ജ്വല്ലറി പ്രദർശനം ദി റെസിഡൻസി ടവേഴ്സ് ഹോട്ടലിൽ ഇന്നു സമാപിക്കും. കഴിഞ്ഞദിവസം തുടങ്ങിയ പ്രദർശനം കലാഷ ഡയറക്ടർ ആഷിക ചന്ദ, ഉടമ ശ്രാവൺ കുമാർ കുത്തൂർ എന്നിവർ ഉദ്ഘാടനം ചെയ്തു.
ടെർണസ് ഗായു ഹോം ഫുഡ്സ് ഡയറക്ടർ ഗായത്രി സുരേന്ദ്രൻ, അത്വാൾത്ത് റിയാലിറ്റി പിവിടി ഡയറക്ടർ സുജാത വിജയശേഖരൻ, എസ്എസ്ടി കളേഴ്സ് സിഇഒ കരുണപ്രിയ, സുഗുണ എന്റർപ്രൈസസ് വൈസ് പ്രസിഡന്റ് ചാന്ദിനി അനീഷ്കുമാർ, മിറയുടെ കോഫി ഇന്ത്യ ഡയറക്ടർ വള്ളി മയിൽ സുബ്രഹ്്മണ്യൻ പങ്കെടുത്തു.