ഡോ.എം. പ്രദീപിന് മികച്ച ഡോക്ടർക്കുള്ള തമിഴ്നാട് ഗവർണറുടെ പുരസ്കാരം
1576398
Thursday, July 17, 2025 1:02 AM IST
പാലക്കാട്: സീനിയർ ന്യൂറോളജിസ്റ്റും യൂ മെഡ് ഹോസ്പിറ്റൽ ഫൗണ്ടറുമായ ഡോ.എം. പ്രദീപിന് തമിഴ്നാട് ഗവർണറുടെ മികച്ച ഡോക്ടർക്കുള്ള പുരസ്കാരം ലഭിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആർ. എൻ. രവി അവാർഡ് സമ്മാനിച്ചു. വൈദ്യ പരിചരണത്തിലെ അതുല്യ പ്രതിഭാശാലികളുടെ സമർപ്പിത സേവനത്തിനുള്ള അംഗീകാരമായാണ് ഈ പുരസ്കാരം.
സ്പെയിനിൽ നടന്ന യൂറോപ്യൻ ന്യൂറോളജി ഡോക്ടർമാരുടെ സമ്മേളനത്തിൽ ഇന്ത്യയുടെ പ്രതിനിധിയായി പ്രഭാഷണം നടത്തി രാജ്യാന്തര ശ്രദ്ധനേടിയ ഡോ.എം. പ്രദീപ് വൈദ്യ സേവനത്തിൽ നാല് പതിറ്റാണ്ടായി നിറസാന്നിധ്യമായി നിലകൊള്ളുന്നു.
സ്വിറ്റ്സർലാൻഡിൽ നിന്ന് ന്യൂറോ ഇന്റർവെൻഷനും യുഎസിൽ നിന്ന് ന്യൂറോ സോണോളജി ബിരുദവും സ്വായത്തമാക്കിയ ഇദ്ദേഹം ന്യൂറോ സോണോളജി ഇന്ത്യൻ സൊസൈറ്റിയുടെ നിയുക്ത പ്രസിഡന്റ് കൂടിയാണ്. കേരള അസോസിയേഷൻ ഓഫ് ന്യൂറോളജിസ്റ്റ് കഴിഞ്ഞ വർഷത്തെ പ്രസിഡന്റ് കൂടിയാണ് ഡോ.എം. പ്രദീപ്.