ക​ല്ല​ടി​ക്കോ​ട്: വീ​ണു​കി​ട്ടി​യ പ​ണ​മ​ട​ങ്ങു​ന്ന പ​ഴ്സ് ഉ​ട​മ​യെ അ​ന്വേ​ഷി​ച്ചുക​ണ്ടെ​ത്തി തി​രി​കെന​ൽ​കി വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ​ക​യാ​യി. ത​ച്ച​ന്പാ​റ ദേ​ശ​ബ​ന്ധു ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ ഡി. ​ആ​രു​ഷ്, കെ. ​ഷാ​ഹി​ൻ, കെ.​റി​ഷാ​ൽ, ബാ​വുഷാ ​ഹ​സാ​ദ് എ​ന്നീ കു​ട്ടി​ക​ൾ ട്യൂ​ഷ​നുപോ​യി തി​രി​ച്ചുവ​രു​മ്പോ​ൾ വ​ഴി​യി​ൽനി​ന്നു പ​ണ​മ​ട​ങ്ങു​ന്ന പ​ഴ്സ് വീ​ണു​കി​ട്ടു​ക​യാ​യി​രു​ന്നു.

ഉ​ട​മ​യാ​യ വി​ഷ്ണു​വി​ന് ക​ല്ല​ടി​ക്കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ അ​നി​ൽ, സാ​ബു, കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ തി​രി​ച്ചേ​ൽ​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളെ ക​ല്ല​ടി​ക്കോ​ട് പോ​ലീ​സ് അ​ഭി​ന​ന്ദി​ച്ചു. പ​ഴ്സ് തി​രി​ച്ചു​കി​ട്ടി​യ വി​ഷ്ണു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ധു​ര​പ​ല​ഹാ​രം ന​ൽ​കി.