ക്രാഫ്റ്റ് ബസാർ- 2025 കരകൗശലമേളയ്ക്കു തുടക്കം
1576717
Friday, July 18, 2025 5:03 AM IST
കോയമ്പത്തൂർ: ക്രാഫ്റ്റ് കൗൺസിൽ ഓഫ് തമിഴ്നാടിന്റെ പരമ്പരാഗത കരകൗശല വസ്തുക്കളുടെ പ്രദർശനവും വില്പനയും ക്രാഫ്റ്റ് ബസാർ- 2025 അവിനാശി റോഡിലെ സുഗുണ മണ്ഡപത്തിൽ തുടങ്ങി. ആറുദിവസം നീണ്ടുനിൽക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്.
മൺപാത്രങ്ങൾ, മരം, ടെറാക്കോട്ട ശില്പങ്ങൾ, തുണിത്തരങ്ങൾ, വിവിധ ജില്ലകളിലെ യൂണിറ്റുകളുടെ കരകൗശല വസ്തുക്കൾ, മുള ഉത്പന്നങ്ങൾ എന്നിവയും പ്രദർശനത്തിലുണ്ട്. 22 വരെ തുടരുന്ന മേളയിൽ കേരളത്തിലെ കരകൗശല വസ്തുക്കളും പ്രദർശനത്തിനുണ്ട്.