സഭയുടെ കൂട്ടായ്മ നന്മയുടേത്: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
1429591
Sunday, June 16, 2024 3:51 AM IST
കല്ലടിക്കോട്: വിശ്വാസികളുടെ നന്മയുടെ കൂട്ടായ്മയാണ് ക്രൈസ്തവ സഭയുടെ കൂട്ടായ്മയെന്ന് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പറഞ്ഞു. ജൂബിലി ആഘോഷങ്ങൾ വരുമ്പോൾ നാം പിന്നോട്ടാണ് നോക്കുന്നത്.
എന്നാൽ ഈ കാലഘട്ടത്തിൽ നാം മുകളിലോട്ടും മുന്നോട്ടുമാണ് നോക്കേണ്ടത്. പ്രതിസന്ധികളുടെ കാലഘട്ടമാണെന്നും പുതിയ പ്രതിസന്ധികൾ പ്രതീക്ഷിക്കാൻ പോലും കഴിയാത്ത വിധത്തിലാണ് ഉണ്ടാകുന്നതെന്നും പരിശുദ്ധാത്മാവിന്റെ സഹായം കൊണ്ട് അതെല്ലാം തരണം ചെയ്യാൻ കഴിയുമെന്നും ബിഷപ് പറഞ്ഞു.
രൂപതയുടെ സുവർണ ജൂബിലിയുടെ ഭാഗമായി പൊന്നംകോട് മേഖലാതല സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൊന്നംകോട് സെന്റ് ആന്റണീസ് ഫൊറോനപള്ളി വികാരി ഫാ. മാർട്ടിൻ കളമ്പാടൻ അധ്യക്ഷത വഹിച്ചു. അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, ഫാ. ജോൺ ജോസഫ് ആളൂർ, ഫാ.റോബിൻ കൂന്താണിയിൽ, സിസ്റ്റർ എസ്. ജൂലിയ, ഫ്രാൻസിസ് തുടിയംപ്ലാക്കൽ, ജോസ് തോട്ടക്കാട്ടിൽ, ലീല സക്കറിയ, ഒലീവിയ എലിസബത്ത് ബിനോയ്, ആൽബിൻ താഴത്തുവീട്ടിൽ, റോയ് നടുത്തടത്തിൽ, ബെന്നി ചിറപ്പുറത്ത് എന്നിവർ പ്രസംഗിച്ചു. വിശിഷ്ട വ്യക്തികളെ ആദരിച്ചു. സ്നേഹവിരുന്നും ഉണ്ടായിരുന്നു.