ബാങ്കിൽ കുഴഞ്ഞുവീണ യുവാവ് മരിച്ചു
1301514
Saturday, June 10, 2023 12:23 AM IST
അഗളി: പുതൂർ കാനറാ ബാങ്ക് ശാഖയിൽ കുഴഞ്ഞുവീണ യുവാവ് മരിച്ചു. തച്ചംപടി ലക്ഷംവീട് കോളനിയിലെ ശനിയപ്പന്റെ മകൻ വെള്ളിങ്കിരി (46) ആണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട വെള്ളിങ്കിരി പുതൂർ പിഎച്ച്സിയിൽ ചികിത്സ തേടിയെത്തിയിരുന്നു. തുടർന്ന് ബാങ്കിലേക്ക് പണം പിൻവലിക്കുന്നതിനായി പോയതായിരുന്നു. കുഴഞ്ഞുവീണയുടൻ കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഭാര്യ: വളർമതി. അമ്മ: ചിന്നയമ്മാൾ. മക്കൾ: ബ്രിന്ദ, ശബരിനാഥ്.