ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
1299724
Saturday, June 3, 2023 1:55 AM IST
വണ്ടിത്താവളം: മീനാക്ഷിപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ചു ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പ്ലാച്ചിമട വിജയനഗർകോളനി മാരിയപ്പന്റെ മകൻ അരുണ്‍കുമാർ (29 ) ആണ് മരിച്ചത്. എതിരെ വന്ന ബൈക്ക് യാത്രികരായ കാസിമിനും മകൾക്കും പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാത്രി സൂരിപാറയിൽ വെച്ചായിരുന്നു അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ അരുണ്‍കുമാറിനെ ഉടൻ വിളയോടി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയാണുണ്ടായത്. അരുണ്‍കുമാർ സുഹൃത്തിന്റ പിറന്നാൾ ആഘോഷിക്കാൻ കേക്ക് വാങ്ങി മടങ്ങവേയാണ് അപകടമുണ്ടായത്.
മീനാക്ഷിപുരം പോലീസ് ഇൻക്വസ്റ്റിനു ശേഷം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ട ത്തിനു ശേഷം മുതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. കോയന്പത്തൂരിൽ സ്വകാര്യ ബാങ്കിൽ ജീവനക്കാരനാണ് മരണപ്പെട്ട അരുണ്‍കുമാർ അമ്മ: സുമതി