കോ​യ​മ്പ​ത്തൂ​ർ: കോ​ർ​പറേ​ഷ​നി​ലെ 14 ാം വാ​ർ​ഡി​ൽ കാ​ട്ടു​പ​ന്നി​ക​ളു​ടെ എ​ണ്ണം വ​ർ​ധിച്ചു​വ​രു​ന്ന​തി​ൽ പ്ര​ദേ​ശ​ത്തെ പൊ​തു​ജ​ന​ങ്ങ​ൾ ആ​ശ​ങ്കയിൽ. ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​ം. കോ​യ​മ്പ​ത്തൂ​രി​ലെ തു​ടി​യ​ലൂ​ർ, പെ​രി​യ​നാ​യ്​ക്ക​ൻ​പാ​ള​യം, ത​ട​കം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക​ളു​ടെ സ​ഞ്ചാ​രം വ​ർ​ധിച്ചു​വ​രു​ന്നു​ണ്ടെ​ങ്കി​ലും വ​നംവ​കു​പ്പ് അ​വ​യെ നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രുന്നു.

തു​ടി​യ​ലൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ കാ​ട്ടു​പ​ന്നി​ക​ളു​ടെ സ​ഞ്ചാ​രം ഇ​പ്പോ​ൾ വ​ർ​ധിച്ചി​ട്ടു​ണ്ട്. കോ​ർ​പറേ​ഷ​ന്‍റെ 14 ാം വാ​ർ​ഡി​ന്‍റെ ഭാ​ഗ​മാ​യ സാ​യ് ന​ഗ​ർ, വികെഎ​ൽ ന​ഗ​ർ, മീ​നാ​ക്ഷി ഗാ​ർ​ഡ​ൻ, വ​ണ്ണി ന​ഗ​ർ തു​ട​ങ്ങി​യ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ കാ​ട്ടു​പ​ന്നി​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. 14 ാം വാ​ർ​ഡ് കൗ​ൺ​സി​ല​റാ​യ ചി​ത്ര ത​ങ്ക​വേ​ൽ ജി​ല്ലാ വ​നം ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യും ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.