അണിക്കോട്ടിൽ വിദ്യാർഥിനികൾ റോഡിൽ ബസ് കാത്തുനിൽക്കുന്നതു ഭീതിയോടെ
1575381
Sunday, July 13, 2025 7:46 AM IST
ചിറ്റൂർ: അണിക്കോട് ജംഗ്ഷനിൽ വിദ്യാർഥിനികൾ വൈകുന്നേരസമയത്ത് റോഡിൽ കൂട്ടമായി ബസ് കാത്തുനിൽക്കുന്നത് അപകടഭീഷണിയിൽ. സിനിമ തീയറ്റർ റോഡിൽ നിന്നും വളവുതിരിഞ്ഞു വരുന്ന വാഹനങ്ങൾ വിദ്യാർഥിനികളുടെ മുന്നിലെത്തിയാണ് പെട്ടെന്ന് വാഹനം ബ്രേക്ക് ചെയ്ത് വേഗത കുറക്കുന്നത്.
ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തതും വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിൽ സ്ഥലമില്ലാത്തതുമാണ് വിദ്യാർഥിനികൾ റോഡിനുനടുവിൽ കയറി നിൽക്കുന്നതിന് കാരണം. ഈ സമയത്ത് അണിക്കോട് ജംഗ്ഷൻ നാലുപാതകളിലും നൂറുണക്കിനു വിദ്യാർഥിനികൾ വിവിധസ്ഥലങ്ങളിലേക്കായി ബസ് കാത്തുനിൽക്കുന്നത് പതിവ്കാഴ്ചയാണ്.
കൊടുവായൂർ -കോയമ്പത്തൂർ അന്തർ സംസ്ഥാന പാതയെന്നതിനാൽ ചരക്ക്കടത്തുവാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിനു വാഹനങ്ങൾ ചീറിപ്പായുന്ന റോഡിൽ വിദ്യാർഥിനികൾ ബസ് കാത്ത് നിൽക്കുന്നത് രക്ഷിതാക്കളുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. വിദ്യാർഥിനികൾക്ക് സുരക്ഷിതമായി ബസ് കാത്തുനിൽക്കാൻ സൗകര്യമുണ്ടാക്കണമെന്നാണ് ആവശ്യം.