അമ്പിട്ടൻതരിശ് -കണ്ണമ്മതരിശ് റോഡ് ഉദ്ഘാടനം ചെയ്തു
1575376
Sunday, July 13, 2025 7:46 AM IST
വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ അമ്പിട്ടൻതരിശ് -കണ്ണമ്മതരിശ്, തൊട്ടാവാടിക്കുണ്ട് - നീതിപുരം റോഡിന്റെ ഉദ്ഘാടനം നടന്നു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി 30 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമിച്ചത്. കെ.ഡി. പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണൻ, പി.എം. കലാധരൻ, സാറാഉമ്മ പ്രസംഗിച്ചു.