കേരള ബാങ്ക് എംപ്ലോയീസ് യാത്രയയപ്പുസമ്മേളനം
1575386
Sunday, July 13, 2025 7:48 AM IST
പാലക്കാട്: കേരള ബാങ്ക് എംപ്ലോയീസ് കോണ്ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഒ.പി. ഷെരീഫ് അധ്യക്ഷത വഹിച്ചു.
എഐബിഇഎ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ബി. രാംപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. എകെബിഇഎഫ് ജില്ലാ ട്രഷറർ എസ്.വൈ. സാഹിൻ, വനിതാ വേദി സംസ്ഥാന സെക്രട്ടറി എം. രമ്യ, മിനി മാത്യു, ജ്യോതി പുഴക്കൽ, റിജോ സിറിയക്, എൻ. അനീഷ്, എ. മോഹൻദാസ്, പി.എം. പ്രേമ, എന്നിവർ പ്രസംഗിച്ചു.
ആദരവിന് മറുപടിയായി റിട്ടയർ ചെയ്ത സംഘടനയുടെ ജില്ലാ സെക്രട്ടറി സി.കെ. അബ്ദുൾ റഹ്മാൻ, വി. ലതി, അംബിക, ആർ. ശശീന്ദ്രൻ, എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ. ഗിരീഷ് ബാബു സ്വാഗതവും പി. വേണുഗോപാൽ നന്ദിയും പറഞ്ഞു.