അങ്കണവാടി ജീവനക്കാരെ സ്ഥിരം തൊഴിലാളികളായി അംഗീകരിക്കണം
1575387
Sunday, July 13, 2025 7:48 AM IST
മണ്ണാർക്കാട്: അങ്കണവാടി ജീവനക്കാരെ സ്ഥിരം തൊഴിലാളികളായി കേന്ദ്രസർക്കാർ അംഗീകരിക്കണമെന്നും ഓണറേറിയം 26000 രൂപയാക്കണമെന്നും അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ സിഐടിയു മണ്ണാർക്കാട് പ്രൊജക്റ്റ് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സിഐടിയു ജില്ലാ കമ്മിറ്റി അംഗം എം. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
ജി. പ്രീതി അധ്യക്ഷയായി. ഡിവിഷൻ സെക്രട്ടറി കെ.പി. മസൂദ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഹക്കീം മണ്ണാർക്കാട്, പി. ദാസൻ, അങ്കണവാടി അസോസിയേഷൻ നേതാവ് അനിത കുമരംപുത്തൂർ, വിലാസിനി, ഊർമ്മിള എന്നിവർ പ്രസംഗിച്ചു.