പൂക്കോട്ടുകാവ് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നാടിനു സമർപ്പിച്ചു
1574968
Saturday, July 12, 2025 12:46 AM IST
പാലക്കാട്: കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്തവിധം സമഗ്രവും ജനകീയവും ആധുനികവുമായ റവന്യൂ സേവനങ്ങൾ ഒരുക്കുന്നതിൽ സ്മാർട്ട് വില്ലേജ് ഓഫീസുകൾ വലിയ പങ്ക് വഹിക്കുമെന്നു റവന്യൂ- ഭവനനിർമാണ മന്ത്രി കെ. രാജൻ.
പൂക്കോട്ടുകാവ് സ്മാർട്ട് വില്ലേജ് ഓഫീസിന്റ് ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. പരിയാനംപറ്റ ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡ്വ.കെ. പ്രേംകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം പി. മൊയ്തീൻകുട്ടി, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ജയശ്രീ, ഡെപ്യൂട്ടി കളക്ടർ (എൽആർ) സക്കീർ ഹുസൈൻ, ഒറ്റപ്പാലം തഹസിൽദാർ അബ്ദുൽ മജീദ് എന്നിവർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.