ചുള്ളിയാർമേട് റോഡ് ഗതാഗതയോഗ്യമാക്കണം
1575377
Sunday, July 13, 2025 7:46 AM IST
മുതലമട: ചുള്ളിയാർമേട്-സർക്കാർ കുടുംബാരോഗ്യ കേന്ദ്രം റോഡ് തകർന്നു. ആശുപത്രിയിൽ ഓട്ടോയിലും ഇരുചക്രവാഹനങ്ങളിലും എത്തുന്നവർക്ക് ദുരിതമായി. മുതലമട ഗ്രാമപഞ്ചായത്ത്, ഹയർ സെക്കൻഡറി സ്കൂൾ എന്നിവയിലേക്ക് വരുന്നവർക്കും ദുരിതം സൃഷ്ടിക്കുന്നു.
പ്രദേശത്തെ ക്വാറികളിൽ നിന്നും മെറ്റലുമായി വരുന്ന മൾട്ടി ആക്സിൽ ലോറികളുടെ പതിവുസഞ്ചാരമാണ് റോഡിന്റെ ശോചനീയാവസ്ഥക്ക് കാരണമെന്നാണ് ആരോപണം. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന യാത്രക്കാരുടെ ആവശ്യം അധികൃതർ പരിഗണിക്കാത്തതിൽ പ്രതിഷേധം വ്യാപകമാണ്.