വിദ്യാർഥിപ്രതിനിധികളുടെ സ്ഥാനാരോഹണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും
1574971
Saturday, July 12, 2025 12:46 AM IST
മംഗലംഡാം: സെന്റ് സേവിയേഴ്സ് സെൻട്രൽ സ്കൂളിൽ വിദ്യാർഥിപ്രതിനിധികളുടെ സ്ഥാനാരോഹണചടങ്ങും വിവിധ ക്ലബ്ബു കളുടെ ഉദ്ഘാടനവും നടന്നു. സ്കൂൾഡയറക്ടർ റവ.ഡോ.മാത്യു വാഴയിൽ ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ് ബോയ് സാൻജോ ബിജി, ഹെഡ് ഗേൾ റോസ്ന ഷിജോ, അസിസ്റ്റന്റ് ഹെഡ് ബോയ് പി.എസ്. അദ്വൈത്, അസിസ്റ്റന്റ് ഹെഡ് ഗേൾ ഹന്ന ജെയിംസ്, സ്പോർട്സ് ക്യാപ്റ്റൻ ആൽബിൻ തോമസ്, ആർട്സ് ക്യാപ്റ്റൻ എൽസ ജെ. കൊല്ലത്താഴെ, ഗ്രൂപ്പ് ക്യാപ്റ്റൻമാരും ക്ലാസ് ലീഡേഴ്സും ചുമതലയേറ്റു. പ്രിൻസിപ്പൽ ഫാ. സിബിൻ തോമസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സയൻസ്, സോഷ്യൽ സയൻസ്, സ്പോർട്സ്, മാത്ത്സ്, ലിറ്റററി, നേച്ചർ ക്ലബുകളുടെ ഉദ്ഘാടനവും നടന്നു. സ്കൂൾ ജോയിന്റ് ഡയറക്ടർ ഫാ. സുമേഷ് നാല്പതാംകളം, സ്കൂൾ പ്രിൻസിപ്പൽ ഫാ. സിബിൻ തോമസ്, ബർസാർ ഫാ. ഷാജു അങ്ങേവീട്ടിൽ, പിടിഎ പ്രസിഡന്റ് അജിത്കുമാർ, ജീന ടീച്ചർ, അജിത ടീച്ചർ പ്രസംഗിച്ചു.