കെഎസ്ടിഎ ഉപജില്ല കൺവൻഷൻ
1575375
Sunday, July 13, 2025 7:46 AM IST
ചിറ്റൂർ: കെഎസ്ടിഎ ചിറ്റൂർ ഉപജില്ല കൺവൻഷൻ പ്രസിഡന്റ് കെ. തുഷാരയുടെ അധ്യക്ഷതയിൽ ജില്ലാ ട്രഷറർ ജി. പ്രദീപ് ഉദ്ഘാടനം ചെയ്തു.
ഓഗസ്റ്റ് രണ്ടിനു നടത്തുന്ന ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കാൻ കൺവൻഷൻ തീരുമാനിച്ചു. ജില്ലാ നിർവാഹകസമിതി അംഗം കെ. സിന്ധു, ജില്ലാ കമ്മിറ്റി അംഗം എം.എസ്. ജയകുമാർ, എം.ആർ. ബിന്ദു, ശ്രീലേഖ എന്നിവർ പ്രസംഗിച്ചു.