ഒലവക്കോട്-താണാവ് റോഡ് തകർച്ച പരിഹരിക്കാൻ ഇടപെട്ട് എംപി
1575390
Sunday, July 13, 2025 7:48 AM IST
പാലക്കാട്: ഒലവക്കോട്-താണാവ് റോഡ് തകർച്ച പരിഹരിക്കാൻ ഇടപെട്ട് എംപി. താണാവ് റോഡ് അറ്റകുറ്റപ്പണിക്കായി ക്ഷണിച്ച ടെൻഡറിൽ അധികരിച്ച തുകയ്ക്കുള്ള പ്രത്യേക അനുമതി നാഷണൽ ഹൈവേ അഥോറിറ്റി റീജണൽ ഓഫീസിൽ നിന്നും നാളെ ലഭ്യമാകുമെന്ന് വി.കെ. ശ്രീകണ്ഠൻ എംപി അറിയിച്ചു. ഇതു സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ പ്രോജക്ട് ഡയറക്ടർക്കും എക്സിക്യൂട്ടീവ് എൻജിനീയർക്കും എംപി നിർദേശം നൽകി.
റോഡ്പണിക്കായി നാഷണൽ ഹൈവേ അഥോറിറ്റി 35 ലക്ഷം രൂപ അനുവദിച്ചിരുന്നു.
മൂന്നുപ്രാവശ്യം ടെൻഡർ ക്ഷണിച്ചിട്ടും ആരും പ്രവൃത്തി ചെയ്യാൻ തയ്യാറായില്ല. നാലാമത്തെ ടെൻഡർ തുക അധികരിച്ചത് കൊണ്ട് പ്രത്യേക അനുമതിക്കായി റീജണൽ ഓഫീസിലേക്ക് ഫയൽ അയക്കുകയായിരുന്നു. തിങ്കളാഴ്ച അനുമതി ലഭിക്കുന്നതോടെ അറ്റകുറ്റപ്പണി ഉടൻ ആരംഭിക്കാൻ കഴിയും.