നെഹ്റു കോളജ് എഎംഇയിൽ ഫ്രഷേഴ്സ് ഡേ
1575372
Sunday, July 13, 2025 7:46 AM IST
കോയമ്പത്തൂർ: നെഹ്റു കോളജ് ഓഫ് എയ്റോനോട്ടിക്സ് ആൻഡ് അപ്ലൈഡ് സയൻസസിലെ എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിംഗ് ബാച്ചിന്റെ ഫ്രഷേഴ്സ് ഡേ ആഘോഷങ്ങൾ നടന്നു. ദുബായ് ഇന്റർനാഷണൽ എയർലൈൻസ് എൻജിനീയർ സി.പി. ഉണ്ണികൃഷ്ണൻ, ഫ്രഷേഴ്സ് ഡേ ഉദ്ഘാടനം ചെയ്തു.
നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ ഡോ.പി കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നെഹ്റു കോളജ് ഓഫ് എയ്റോനോട്ടിക്സ് ആൻഡ് അപ്ലൈഡ് സയൻസസിലെ പൂർവവിദ്യാർഥിയും ഹൈദരാബാദ് ജിഎംആർ എയ്റോടെക്നിക് ജീവനക്കാരനുമായ ടി. ദിനേശ് റാം മുഖ്യാതിഥിയായി.
എൻജിഐ അക്കാദമിക്സ് ആൻഡ് അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.എച്ച്.എൻ. നാഗരാജ, അക്കാദമിക് അഫയേഴ്സ് ഡീൻ ഡോ.പി.ആർ. ബാലാജി, ട്രെയിനിംഗ് മാനേജർ എ. രമേശ് ബാബു എന്നിവർ പ്രസംഗിച്ചു.