വയോധികയുടെ സ്വർണമാല കവർന്ന കേസിൽ പ്രതി പിടിയിൽ
1575388
Sunday, July 13, 2025 7:48 AM IST
ഒറ്റപ്പാലം: നടന്നു പോവുകയായിരുന്ന വയോ ധികയുടെ സ്വർണമാല കവർന്ന കേസിൽ പ്രദേശവാസിയായ യുവാവ് അറസ്റ്റിൽ. പാലപ്പുറം അഴിക്കലപ്പറമ്പിൽ വെള്ളി പുലാക്കൽ രാധയുടെ മാല കവർന്ന കേസിലാണ് കരുവാരതൊടി വീട്ടിൽ പ്രസാദ് (40) അറസ്റ്റിലായത്.
ഇയാൾ രാധയുടെ ഒന്നരപവൻ തൂക്കംവരുന്ന മാലയാണ് കവർന്നത്. പ്രദേശത്തുകൂടി നടന്നുപോവുകയായിരുന്ന ഇവരുടെ കഴുത്തിൽനിന്നും മാലപൊട്ടിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. പഴയ ലക്കിടിയിൽ അങ്കണവാടി ജീവനക്കാരിയുടെ മുഖത്തു മുളകുപൊടി എറിഞ്ഞ് മാലപൊട്ടിക്കാൻ ശ്രമം നടന്നതിനു തൊട്ടുപിറകെയാണ് ഈ സംഭവം നടന്നത്.