ഫാമിലി വെൽനസ് സെന്ററിൽ ബേസിക് കൗണ്‍സലിംഗ് സർട്ടിഫിക്കറ്റ് കോഴ്സ് ഉദ്ഘാടനം ചെയ്തു
1575391
Sunday, July 13, 2025 7:48 AM IST
പാലക്കാട്: ഹോളി ഫാമിലി വെൽനസ് സെന്ററിൽ ഇഗ്നോ സ്റ്റഡി സെന്ററിന്റെ കീഴിൽ നടത്തപ്പെടുന്ന ബേസിക് കൗണ്‍സലിംഗ് സർട്ടിഫിക്കറ്റ് കോഴ്സ് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ ഹോളി ഫാമിലി മേരിയൻ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ വത്സ തെരേസ് അധ്യക്ഷത വഹിച്ചു. എഎസ്പി രാജേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. സെന്റർ ഡയറക്ടർ ഡോ.സിസ്റ്റർ പ്രീമ സ്വാഗതം ആശംസിച്ചു. കോഴ്സ് കോ-ഓർഡിനേറ്റർ സിസ്റ്റർ ടിൻസി മാത്യു നന്ദി പറഞ്ഞു.
ഈ കോഴ്സിൽ റാങ്ക്് ജേതാക്കളായി മികച്ച വിജയം നേടിയവരെ ചടങ്ങിൽ അനുമോദിക്കുകയും കോഴ്സ് പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.