വെള്ളപ്പാറ സാൻജോ കോളജിൽ വാർഷികവും ബിരുദദാന ചടങ്ങും
1297926
Sunday, May 28, 2023 3:16 AM IST
ആലത്തൂർ: വെള്ളപ്പാറ സാൻജോ കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സ്റ്റഡീസിൽ വാർഷികാഘോഷവും ബിരുദദാന ചടങ്ങും സംഘടിപ്പിച്ചു. ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. കോളജ് ഡയറക്ടർ ഫാ. ബിജു പ്ലാത്തോട്ടത്തിൽ സ്വാഗതം പറഞ്ഞു. കോളജ് പ്രിൻസിപ്പൽ ഡോ.കെ.ആർ. വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു.
ബിഫാം 2017-21 ബാച്ചിലെ ഒന്നാം റാങ്ക് ജേതാവ് മിലിൻ തോമസിനെ ചടങ്ങിൽ ആദരിച്ചു. ബിരുദദാന ചടങ്ങിൽ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ കൈമാറി. ജോയിന്റ് ഡയറക്ടർ ഫാ.ജോബിൻ കാഞ്ഞിരത്തിങ്കൽ കോളജ് മാഗസിൻ പ്രകാശനവും കോളജ് ബർസാർ ഫാ.റെന്നി കാഞ്ഞിരത്തിങ്കൽ എംഫാം ഫാർമസി പ്രാക്ടീസ് ബുക്ക് ലെറ്റ് പ്രകാശനവും നടത്തി. അക്കാദമിക് കോ- ഓർഡിനേറ്റർ ഫാ.സനിൽ കുറ്റിപ്പുഴക്കാരൻ, വൈസ് പ്രിൻസിപ്പൽ ഡോ.ബി. സാമുവൽ തവമണി, സ്റ്റാഫ് സെക്രട്ടറി പി.എം. വിദ്യ എന്നിവർ സംസാരിച്ചു.
വിദ്യാർഥികളുടെ കലാപരിപാടികൾ മെറ്റഡോറിയ മ്യൂസിക് ബാൻഡ് അവതരിപ്പിച്ച കലാവിരുന്ന് എന്നിവയുണ്ടായിരുന്നു.