ഫയർ ആൻഡ് റസ്ക്യു, സിവിൽ ഡിഫൻസ് ബോധത്കരണ ക്ലാസുകൾ തകൃതി
1279251
Monday, March 20, 2023 12:41 AM IST
വടക്കഞ്ചേരി: ചൂട് കൂടി അഗ്നിബാധയും അപകടങ്ങളും വർധിച്ച ുവരുന്ന സാഹചര്യത്തിൽ വിവിധ മേഖലകളിൽ തൊഴിലെടുക്കുന്നവർക്കായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.
വടക്കഞ്ചേരി, മംഗലം ഡാം, കണ്ണന്പ്ര, പുതുക്കോട്, കിഴക്കഞ്ചേരി എന്നീ മേഖലകളിലുള്ളവർക്കായിരുന്നു ക്ലാസുകൾ. ജില്ലാ കളക്ടർ,ജില്ലാ ഫയർ ഓഫീസർ എന്നിവരുടെ നിർദ്ദേശപ്രകാരം തൊഴിലാളികൾ, ഗ്രാമീണ തൊഴിലുറപ്പ് ജോലിക്കാർ, പാചകവാതക ഓഫീസ്, തട്ടുകടകൾ, വഴിയോരകച്ചവടക്കാർ, ഇൻഡസ്ട്രിയൽ മേഖലകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരെയാണ് ക്ലാസുകളിൽ പങ്കെടുപ്പിച്ചിരുന്നത്.
കാട്ടുതീ, സൂര്യാഘാതം, വേനൽ മഴ,ഇടിമിന്നൽ മറ്റു അപകടങ്ങൾ എന്നീ വിഷയങ്ങളിൽ വടക്കഞ്ചേരി ഫയർ ആൻഡ് റസ്ക്യൂ ആൻഡ് സിവിൽ ഡിഫൻസ് സംയുക്തമായിട്ടായിരുന്നു ബോധവൽക്കരണ ക്ലാസുകൾ നടത്തിയത്.
സ്റ്റേഷൻ ഓഫീസർ ജിനീഷ് , ജൂഡ്സ്,സ്റ്റേഷൻ കോ ഓർഡിനേറ്റർ ധനേഷ്, സിവിൽ ഡിഫൻസ് അംഗങ്ങളായ എൻ.എസ് ഫാരിസ്, ഗോപിക രാമചന്ദ്രൻ, മുഹമ്മദ് റഫീഖ്, ജലജ സുദേവൻ, എം.രാജു, അജിത, സദാനന്ദൻ എന്നിവർ പങ്കെടുത്തു.