അ​ന്ന​നാ​ട് വ​ള​വ​ന​ങ്ങാ​ടി​യി​ലെ കു​ട്ട​ൻ കു​ള​ത്തി​നു ശാ​പ​മോ​ക്ഷം
Wednesday, March 29, 2023 12:50 AM IST
കാ​ടു​കു​റ്റി: കൃ​ഷി​യി​ട​ങ്ങ​ളി​ൽ ജ​ല​സ​മൃ​ദ്ധി​യൊ​രു​ക്കി​യ​തി​ന്‍റെ പ്ര​താ​പ​കാ​ല​ത്തു നി​ന്നും അ​നാ​ഥ​മാ​യി, അ​വ​ഗ​ണ​യേ​റ്റു കി​ട​ക്കു​ന്ന അ​ന്ന​നാ​ട് വ​ള​വ​ന​ങ്ങാ​ടി​യി​ലെ കു​ട്ട​ൻ​കു​ളം സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി.
ഒ​രി​ക്ക​ലും വ​റ്റാ​ത്ത ജ​ല​സ്രോ​ത​സാ​യി​രു​ന്നെ​ങ്കി​ലും പാ​ർ​ശ്വ​ഭി​ത്തി​ക​ൾ ഇ​ടി​ഞ്ഞും മ​ണ്ണ് നി​റ​ഞ്ഞും ഇ​തി​നോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന പു​ന്നി​ലം പാ​ട​ത്തി​ന്‍റെ അ​തേ ഭൂ​നി​ര​പ്പി​ലേ​ക്ക് മാ​റി. ഏ​ക​ദേ​ശം 10 സെ​ന്‍റ് സ്ഥ​ല​മാ​യി​രു​ന്നു കു​ള​ത്തി​ന്‍റെ വി​സ്തൃ​തി. ക​ഴി​ഞ്ഞ 2018, 2019 വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ൽ കു​ള​ത്തി​ന്‍റെ സ്വാ​ഭാ​വി​ക പൂ​ർ​ണ്ണ​മാ​യി ന​ഷ്ട​പ്പെ​ട്ടു. വേ​ന​ൽ​ച്ചൂ​ടി​ന്‍റെ ആ​ധി​ക്യ​ത്താ​ൽ ജ​ല​ദൗ​ർ​ല​ഭ്യം നേ​രി​ടാ​തി​രി​ക്കാ​ൻ കു​ള​ത്തി​ന്‍റെ പ​ഴ​യ കാ​ല പ്രൗ​ഢി തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നി​ര​ന്ത​ര​മാ​യ അ​ഭ്യ​ർ​ത്ഥ​ന മാ​നി​ച്ച് പു​ന​രു​ദ്ധാ​ര​ണ ന​ട​പ​ടി​ക്ക് പ​ഞ്ചാ​യ​ത്ത് സ​ന്ന​ദ്ധ​മാ​വു​ക​യാ​യി​രു​ന്നു. 20 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് ചേ​റും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കി പാ​ർ​ശ്വ​ഭി​ത്തി​ക​ൾ കെ​ട്ടി പ​ത്ത് സെ​ന്‍റ് ഭൂ​മി​യി​ൽ കു​ളം നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് നി​ല​വി​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്.