കൊ​ട്ടേ​ക്കാ​ട്ടുകാ​വ് താ​ല​പ്പൊ​ലി ആ​ഘോ​ഷം മേ​യ് 28ന്
Tuesday, March 21, 2023 1:01 AM IST
പ​ഴ​യ​ന്നൂ​ർ: വ​ട​ക്കേ​ത്ത​റ കൊ​ട്ടേ​ക്കാ​ട്ടുകാ​വ് താ​ല​പ്പൊ​ലി ആ​ഘോ​ഷം മെ​യ് 28ന് ​ന​ട​ക്കും. താ​ല​പ്പൊ​ലി ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ലോ​ച​ന പൊ​തു​യോ​ഗം ചേ​ർ​ന്നു.
കാ​വ് പ​രി​സ​ര​ത്ത് ചേ​ർ​ന്ന പൊ​തു​യോ​ഗ​ത്തി​ൽ ദേ​ശം പ്ര​സി​ഡ​ന്‍റ് സു​കു​മാ​ര​ൻ മേ​നോ​ൻ അ​ധ്യ​ക്ഷ​നാ​യി. മേയ് 23 ന് പാ​ട്ട് കൊ​ട്ടി അ​കം കൊ​ള്ളും.​
തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ക​ളം പൂ​ജ​ക​ളും ക​ളം പാ​ട്ടും ന​ട​ക്കും. 27ന് ​ദേ​ശ​ക്കള​വും 28ന് ​താ​ല​പ്പൊ​ലി​യും 29ന് ​തെ​ണ്ടി​ൽ​മേ​ൽ ക​ർമവും ന​ട​ക്കും.
താ​ല​പ്പൊ​ലി ദി​വ​സം ദേ​ശ ക്കമ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന എ​ഴു​ന്ന​ള്ള​ിപ്പ് ക​ഴി​ഞ്ഞ​ശേ​ഷം കാ​വി​ലേ​ക്ക് എ​ത്തു​ന്ന മൈ​ന​ർ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്പെ​ഷ​ൽ പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ മാ​ർ​ച്ച് 26 ന് ​ചേ​രു​ന്ന പൊ​തു​യോ​ഗ​ത്തി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും മൈ​ന​ർ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും ദേ​ശ ക​മ്മി​റ്റി അ​റി​യി​ച്ചു.
ദേ​ശം വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി.​ കൃ​ഷ്ണ​ൻ, ആ​ഘോ​ഷ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം.​പി.​ ശ​ശി​ധ​ര​ൻ, സെ​ക്ര​ട്ട​റി കെ. ​അ​ര​വി​ന്ദാ​ക്ഷ​ൻ, സു​നി​ൽ അ​ന്പാ​ടി, രാ​ജ​ശേ​ഖ​ൻ, ക​ലാ​മ​ണ്ഡ​ലം പ​ര​മേ​ശ്വ​ര​ൻ, സോ​ മ​ൻ മു​ല്ല​യ്ക്ക​ൽ, മ​നോ​ജ്. പി.​സി, പി.​ ച​ന്ദ്ര​ശേ​ഖ​ര​ൻ, സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.