സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ൽ അ​ന്ത​ർ​ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യി
Friday, February 3, 2023 1:04 AM IST
എ​ൽ​ത്തു​രു​ത്ത്: ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി സ​യ​ൻ​സ് എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് റി​സ​ർ​ച്ച് ബോ​ർ​ഡ് സ​ഹ​ക​ര​ണ​ത്തോ​ടെ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ളജി​ൽ മൂ​ന്നു ദി​വ​സ​ത്തെ അ​ന്ത​ർ​ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യി.
ഗ​ണി​ത​ശാ​സ്ത്ര​ത്തി​ലെ ഗ്രാ​ഫ് തി​യ​റി​യി​ൽ ഗ​വേ​ഷ​ണ​ത്തി​ന് പ്ര​ചോ​ദ​നം ന​ൽ​കാ​നും ഈ ​മേ​ഖ​ല​യി​ലെ അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർഥി​ക​ളു​ടേ​യും ഗ​വേ​ഷ​ണം ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നും പ്ര​ശ​സ്ത​രാ​യ തി​യ​റി​സ്റ്റു​ക​ളു​മാ​യു​ള്ള ച​ർ​ച്ച​യ്ക്ക് അ​വ​സ​ര​മൊ​രു​ക്കുന്നതിനും ന​ട​ത്തുന്ന സ​മ്മേ​ള​നം ഡോ. ​എ​സ്. അ​റു​മു​ഖം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ലു​ള്ള ഇ​രു​പ​തോ​ളം ഗ്രാ​ഫ് തി​യ​റി വി​ദ​ഗ്ധ​ർ ക്ലാ​സു​ക​ൾ ന​യി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഗ​ണി​ത​ശാ​സ്ത്ര വ​കു​പ്പ് മേ​ധാ​വി ല​ഫ്. ജ​യ്സ​ണ്‍ ജേ​ക്ക​ബ്, പ്രി​ൻ​സി​പ്പ​ൽ ഡോ. പി. ​ചാ​ക്കോ ജോ​സ്, ​കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​തോ​മ​സ് ച​ക്ര​മാ​ക്കി​ൽ സി​എം​ഐ, അ​ക്കാ​ദ​മി​ക് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്രഫ. അ​ന്പാ​ട്ട് വി​ജ​യ​കു​മാ​ർ, അ​ന്ത​ർ​ദേ​ശീ​യ പ്ര​തി​നി​ധി പ്രഫ. ഇ​സ്മ​യി​ൽ നാ​സി കാം​ഗു​ൽ, ഐക്യൂഎസി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ലി​ബി​സ​ണ്‍ കെ.ബി. ക​ണ്‍​വീ​ന​ർ ഡോ. ​ജാ​സ്മി​ൻ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ബി​രു​ദാന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ്രാ​ഫ് തി​യ​റി​യി​ലു​ള്ള പ്രോ​ജ​ക്ടു​ക​ൾ​ക്ക് ഉ​പ​ക​രി​ക്കും വി​ധം പ്ര​ത്യേ​ക സെ​ഷ​നു​ക​ൾ ’ മാ​സ്റ്റേ​ഴ്സ് കൊ​ളോ​ക്കി​യം’ എ​ന്ന പേ​രി​ൽ അ​വ​സാ​ന ദി​വ​സ​മാ​യ നാ​ലി​ന് സ​മ്മേ​ള​ന​ത്തി​ന് സ​മാ​ന്ത​ര​മാ​യി ന​ട​ത്തും.
കൊ​ളോ​ക്വി​യ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മൂ​ന്നു വ​രെ വ​രെ http://icragaa2023.in എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന​യും നാ​ലാം തി​യ​തി രാ​വി​ലെ 10.15 വ​രെ നേ​രി​ട്ടും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​നാവും.