നവരാത്രി: ശ്രീ​കു​രും​ബ ക്ഷേ​ത്ര​ത്തി​ൽ അ​ത്യ​പൂ​ർ​വ ജ​ന​ത്തി​ര​ക്ക്
Sunday, October 2, 2022 1:16 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ ശ്രീ​കു​രും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ന​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​വ​രാ​ത്രി മ​ണ്ഡ​പ​ത്തി​ൽ ന​ട​ക്കു​ന്ന കാ​ര്യ​പ​രി​പാ​ടി​ക​ൾ​ക്കും ക്ഷേ​ത്ര​ത്തി​ൽ വൈ​കീ​ട്ട് ന​ട​ക്കു​ന്ന ചു​റ്റു​വി​ള​ക്കി​നും വ​ൻ​ഭ​ക്ത​ജ​ന തി​ര​ക്ക്.

ഇന്ന് കാ​ല​ത്ത് എ​ട്ടി​നും വൈ​കീ​ട്ട് അ​ഞ്ചി​നും ആ​റാ​ട്ടു​പു​ഴ പ്ര​ദീ​പും സം​ഘ​വും ന​ട​ത്തു​ന്ന ഓ​ട്ട​ൻ​തു​ള്ള​ൽ. കാ​ല​ത്ത് 7.30ന് ​സം​ഗീ​തോ​ത്സ​വം കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ന​ന്ദ​കു​മാ​ർ, മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. മു​ര​ളി എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കീ​ട്ട് നാ​ലു​മു​ത​ൽ നൃ​ത്താ​ഞ്ജ​ലി നാ​ട്യ​ക​ലാ​ക്ഷേ​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ളും അ​ഞ്ചു​മു​ത​ൽ ആ​റു​വ​രെ മോ​ഹി​നി​യാ​ട്ട​വും ആ​റു​മു​ത​ൽ ഏ​ഴു​വ​രെ കാ​വി​ൽ ദേ​വ​ദ​ത്ത് മാ​രാ​രു​ടെ കു​ടു​ക്കു​വീ​ണ​ക്ക​ച്ചേ​രി​യും ഏ​ഴു മു​ത​ൽ ഏ​ഴ​ര​വ​രെ കു​റു​ത്തി​യാ​ട്ട​വും തു​ട​ർ​ന്ന് പ​ത്തു​മ​ണി​വ​രെ നൃ​ത്ത്യ​നൃ​ത്യ​ങ്ങ​ളും അ​ര​ങ്ങേ​റും. വൈ​കീ​ട്ട് അ​ഞ്ചി​ന പു​സ്ത​ക​ങ്ങ​ൾ പൂ​ജ​യ്ക്ക് വ​യ്ക്കും.

ദു​ർ​ഗാ​ഷ്ട​മി ദി​വ​സ​മാ​യ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടി​നും വൈ​കി​ട്ട് അ​ഞ്ചി​നും തി​രു​ന​ട​യി​ൽ ഓ​ട്ട​ൻ​തു​ള്ള​ൽ അ​വ​ത​രി​പ്പി​ക്കും. വൈ​കീട്ട് ആ​റി​ന് തി​രു​ന​ട​യി​ൽ നാ​ഗ​സ്വ​ര വി​ദ്വാ​ൻ കോ​ട്ട​പ്പ​ടി സു​രേ​ന്ദ്ര​ൻ ആ​ൻ​ഡ് പാ​ർ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ഗ​സ്വ​ര​ക്ക​ച്ചേ​രി​യും ന​വ​രാ​ത്രി മ​ണ്ഡ​പ​ത്തി​ൽ നാ​ലു​മു​ത​ൽ ആ​റു​വ​രെ പ​ഞ്ച​ര​ത്ന കീ​ർ​ത്ത​ലാ​പ​ന​ത്തോ​ടെ സം​ഗീ​തോ​ത്സ​വം സ​മാ​പി​ക്കും. ആ​റു​മു​ത​ൽ എ​ട്ടു​വ​രെ നൃ​ത്ത​നൃ​ത്യ​ങ്ങ​ളും എ​ട്ടു​മു​ത​ൽ 10 വ​രെ കേ​ളീ​ര​വം തൃ​പ്പൂ​ണി​ത്തു​റ​യു​ടെ കി​രാ​തം ക​ഥ​ക​ളി​യും അ​ര​ങ്ങേ​റും. മ​ഹാ​ന​വ​മി ദി​വ​സം രാ​വി​ലെ എ​ട്ടി​ന് ന​വ​രാ​ത്രി മ​ണ്ഡ​പ​ത്തി​ൽ നൃ​ത്തോ​ത്സ​വം ആ​രം​ഭി​ക്കും. തി​രു​ന​ട​യി​ൽ ഓ​ട്ട​ൻ​തു​ള്ള​ലും അ​ര​ങ്ങേ​റും. വൈ​കീ​ട്ട് 4.30 മു​ത​ൽ 6.30 വ​രെ നൃ​ത്ത​നൃ​ത്യ​ങ്ങ​ളും 6.30ന് ​എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം ലോ​ക​മ​ലേ​ശ്വ​ര​ത്തി​ന്‍റെ തി​രു​വാ​തി​ര​ക​ളി​യും ഏ​ഴു​മു​ത​ൽ 9വ​രെ നൃ​ത്ത​നൃ​ത്യ​ങ്ങ​ളും അ​ര​ങ്ങേ​റും. തി​രു​ന​ട​യി​ൽ ക​ലൂ​ർ ജ​യ​ന്‍റെ ഡ​ബി​ൾ താ​യ​ന്പ​ക​യും ഉ​ണ്ടാ​വും. ഏ​ഴു​മു​ത​ൽ എ​ട്ടു​വ​രെ സോ​പാ​ന​സം​ഗീ​തം.

വി​ജ​യ​ദ​ശ​മി ദി​വ​സം രാ​വി​ലെ എ​ട്ടി​ന് വി​ദ്യാ​രം​ഭം. 11ന് ​അ​ക്ഷ​ര​ശ്ലോ​ക​സ​ദ​സ്. വൈ​കീ​ട്ട് മൂ​ന്നു മു​ത​ൽ നാ​ലു​വ​രെ തി​രു​വാ​തി​ര​ക്ക​ളി. നാ​ലു​മു​ത​ൽ 10 വ​രെ നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ. ആ​റി​ന് തി​രു​ന​ട​യി​ൽ തി​ച്ചൂ​ർ ച​ന്ദ്ര​ൻ ആ​ൻ​ഡ് പാ​ർ​ട്ടി​യു​ടെ നാ​ഗ​സ്വ​ര​ക്ക​ച്ചേ​രി​യും ന​ട​ക്കും.