ഇ​റ്റ്ഫോ​ക്ക് നാ​ട​കോ​ത്സ​വം ഫെ​ബ്രു​വ​രി​യി​ൽ
Saturday, October 1, 2022 12:59 AM IST
തൃ​ശൂ​ർ: സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ അ​ന്താ​രാ​ഷ്ട്ര നാ​ട​കോ​ത്സ​വം (ഇ​റ്റ്ഫോ​ക്ക്) ഫെ​ബ്രു​വ​രി​യി​ൽ ന​ട​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​തി​ന്‍റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങൾ ആ​രം​ഭി​ച്ചു. പ്ര​ഫ. അ​നു​രാ​ധ ക​പ്പൂർ, പ്ര​ഫ. ദീ​പ​ൻ ശി​വ​രാ​മ​ൻ, പ്രഫ. ബി.​ അ​ന​ന്ത​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​യി​രി​ക്കും നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ ഡ​യ​റ​ക്ട​ർ​മാ​ർ. ഒ​ന്നി​ക്ക​ണം മാ​ന​വീ​ക​ത എ​ന്ന​പ്ര​മേ​യ​മാ​ണ് ഇ​ത്ത​വ​ണ നാ​ട​കോ​ത്സ​വം മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.
മൂന്നു​മു​ത​ൽ നാ​ലു​കോ​ടി​രൂ​പ​വ​രെ​യാ​ണു ചെ​ല​വു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​നോ​ടു പ്ര​ത്യേ​ക സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ന്നു​ണ്ട്. ഇ​തു​കൂ​ടാ​തെ അ​ഞ്ചു കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ചാ​ക്യാ​ർ​കൂ​ത്ത് - ഓ​ട്ട​ൻ​തു​ള്ള​ൽ മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. 10 കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഥാ​പ്ര​സം​ഗ മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ക്കും.
കൂ​ടാ​തെ, പ്ര​ഫ​ഷ​ണ​ൽ നാ​ട​കോ​ത്സ​വ​വും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. തെ​ര​ഞ്ഞെ​ടു​ത്ത 50 നാ​ട​ക​ങ്ങ​ളാ​ണ് ഇ​തി​ൽ അ​വ​ത​രി​പ്പി​ക്കു​ക. ഓ​രോ നാ​ട​ക​ത്തി​നും നാ​ലു​ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം ന​ൽ​കും.
ചെ​യ​ർ​മാ​ൻ സേ​വ്യ​ർ പു​ൽ​പ്പാ​ട്ട്, സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് കെ.​ ജ​നാ​ർ​ദ​ന​ൻ, വി​ദ്യാ​ധ​ര​ൻ, ക​ലാ​മ​ണ്ഡ​ലം ശി​വ​ൻ​ ന​ന്പൂ​തി​രി, വി.​ഡി.​ പ്രേം​പ്ര​സാ​ദ്, ഫ്രാ​ൻ​സി​സ് ടി. ​മാ​വേ​ലി​ക്ക​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.