തൊ​ടു​പു​ഴ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​ഴ​ക്കംമൂ​ലം കെ​ട്ടി​ടം ത​ക​ർ​ന്ന് വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​നെ ക​രി​മ​ണ്ണൂ​രി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​രി​ങ്കൊ​ടി കാ​ട്ടി. ട്ര​ഷ​റി നി​ർ​മാ​ണോ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ത്യു കെ.​ ജോ​ണ്‍, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ലാ​ൽ സ​മ​ദ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ബി​ൻ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.