യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് നടത്തി
1572728
Friday, July 4, 2025 5:18 AM IST
തൊടുപുഴ: പാവങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ സർക്കാർ സന്പൂർണ പരാജയമാണെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാൻ. ആരോഗ്യമേഖല ഐസിയുവിൽ എന്ന മുദ്രാവാക്യവുമായി സർക്കാർ അനാസ്ഥയ്ക്കെതിരേ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മങ്ങാട്ടുകവലയിൽനിന്നും ആരംഭിച്ച മാർച്ച് ജില്ലാ ആശുപത്രിയുടെ മുന്പിൽ പോലീസ് തടഞ്ഞത് നേരിയ സംഘർഷത്തിനിടയാക്കി. തുടർന്നു നടന്ന യോഗത്തിൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.എച്ച്. സുധീർ അധ്യക്ഷത വഹിച്ചു.