ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്കു പരിക്ക്
1572722
Friday, July 4, 2025 5:18 AM IST
കട്ടപ്പന: മലയോര ഹൈവേയില്‍ കാഞ്ചിയാര്‍ പള്ളിക്കവലയ്ക്കും പാലാക്കടയ്ക്കുമിടയില് ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികന് ചോറ്റുപാറ സ്വദേശി ജി. അജേഷിനാണ് ഗുരുതരമായി പരിക്കേറ്റത്.
വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം. റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് മുമ്പോട്ടെടുക്കുന്നതിനിടെ ലബ്ബക്കട ഭാഗത്തുനിന്നെത്തിയ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കാലിന് ഒടിവ് സംഭവിച്ച അജേഷിനെ നാട്ടുകാര്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അടിമാലി: ദേശീയപാതയിൽ അടിമാലി ഇരുമ്പുപാലത്ത് വാഹനാപകടം. രാവിലെ കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പത്താംമൈല്‍ ഭാഗത്തുനിന്ന് ഇരുമ്പുപാലത്തേക്ക് വരികയായിരുന്ന കാറും ചില്ലിത്തോട് ഭാഗത്തുനിന്നും ഇരുമ്പുപാലത്തേക്ക് വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികന് വാഹനത്തില്‍നിന്നു തെറിച്ചുവീണു. ഇയാളുടെ കാലിനു പരിക്ക് സംഭവിച്ചു. പരിക്കേറ്റ ബൈക്ക് യാത്രികനെ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.