അ​ടി​മാ​ലി: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്കു നേ​രേ അ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ അ​ടി​മാ​ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ അ​ടി​മാ​ലി ത​ട്ടേ​ക്ക​ണ്ണ​ന്‍​കു​ടി സ്വ​ദേ​ശി​യാ​യ ര​മേ​ശാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ മാ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

വീ​ട്ടി​ല്‍ ആ​ളി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് പ്ര​തി പെ​ണ്‍​കു​ട്ടി​ക്കുനേ​രേ അ​തി​ക്ര​മം ന​ട​ത്തി​യ​താ​യി ര​ക്ഷി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യെത്തു​ട​ർ​ന്നാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്.​ പോ​ക്‌​സോ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്.​ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.