വെള്ളയാംകുടി യുപി സ്കൂളിൽ ചക്ക മഹോത്സവം
1572965
Friday, July 4, 2025 11:40 PM IST
വെള്ളയാംകുടി: സെന്റ് ജെറോംസ് യുപി സ്കൂളിൽ ചക്ക മഹോത്സവം നടത്തി. അന്താരാഷ്ട്ര ചക്ക ദിനത്തിന്റെ ഭാഗമായാണ് പിടിഎയുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്. ഇരുന്നൂറോളം കുട്ടികൾ ചക്ക മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ ഉത്പന്ന നിർമാണ - പ്രദർശനത്തിൽ പങ്കെടുത്തു. അറുപതിലധികം ചക്ക ഉത്പന്നങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.
ചക്ക മഹോത്സവത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ മോണ്‍. ഏബ്രഹാം പുറയാറ്റ് നിർവഹിച്ചു. അസി. മാനേജർ ഫാ. ഡെയൻ വടക്കേമുറിയിൽ, ജീവൻ ടീ അസി. ഡയറക്ടർ ഫാ. ജോസഫ് കൊല്ലംപറന്പിൽ, ഫാ. കുര്യൻ പൊടിപാറയിൽ, മുനിസിപ്പൽ കൗണ്‍സിലർ ബീന സിബി, വെള്ളയാംകുടി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ബിജോ ജോസഫ്, പിടിഎ പ്രസിഡന്റ് ജയിംസ് വർഗീസ്, എംപിടിഎ പ്രസിഡന്റ് ടി.എച്ച്. ജിൻസിമോൾ, ഹെഡ്മാസ്റ്റർ ബിനോയി മഠത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.