മാട്ടുപ്പെട്ടിയിലെ കടകൾ പടയപ്പ നശിപ്പിച്ചു
1485473
Monday, December 9, 2024 3:44 AM IST
മൂന്നാർ: ജനവാസ മേഖലയിൽ നിലയുറപ്പിച്ച് ജനങ്ങൾ്ക്ക് നിരന്തരം ഭീഷണി ഉയർത്തുന്ന പടയപ്പ മാട്ടുപ്പെട്ടിയിലെ കടകൾ തകർത്തു. മാട്ടുപ്പെട്ടി ഡാം പരിസരത്തെ ആറു കടകളാണ് കൊന്പൻ തകർത്തത്. റോഡരികിൽ സ്ഥാപിച്ചിരുന്ന മാലിന്യത്തൊട്ടിയും നശിപ്പിച്ചുണ്ട്. വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന വസ്തുക്കൾ നശിപ്പിച്ചതു വഴി ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.
ഒരാഴ്ചയ്ക്കു മുന്പ് ലോക്കാട് മേഖലയിൽ വിലസിയിരുന്ന കൊന്പൻ രണ്ടുദിവസം മുന്പ് ഗൂഡാർവിളയിലെ എസ്റ്റേറ്റിലെ തൊഴിലാളി ലയങ്ങൾക്കു സമീപമെത്തിയിരുന്നു. പടയപ്പയെ നിരീക്ഷിക്കാൻ വനംവകുപ്പ് പ്രത്യേക സംഘത്തെ ഏർപ്പെടുത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല.