വൈദ്യുതിചാർജ് വർധന വ്യാപാരമേഖലയ്ക്ക് തിരിച്ചടി
1484992
Saturday, December 7, 2024 3:49 AM IST
തൊടുപുഴ: വ്യാപാരികൾ സാന്പത്തിക പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ സർക്കാർ വൈദ്യുതി ചാർജ് വർധിപ്പിച്ചത് നീതീകരിക്കാവുന്ന കാര്യമല്ലെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ. വാടകയ്ക്കും ബാങ്ക് വായ്പ അടയ്ക്കുന്നതിനും വളരെ ബുദ്ധിമുട്ട് നേരിടുന്ന ഈ സമയത്ത് വൈദ്യുതി ചാർജ് വർധിപ്പിച്ചത് തകർച്ചയിലേക്ക് നീങ്ങുന്ന വ്യാപാര, വ്യവസായ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ്.
കാർഷിക മേഖലയ്ക്ക് നൽകുന്നതുപോലെ വ്യാപാര വ്യവസായ മേഖലയ്ക്കും വൈദ്യുതി ഇളവ് അനുവദിക്കണമെന്ന് സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, ഭാരവാഹികളായ സി.കെ.നവാസ്, അനിൽ പീടികപ്പറന്പിൽ, നാസർ സൈര, ഷെരീഫ് സർഗം, ഷിയാസ് എംപിസ്, കെ.പി.ശിവദാസ്, ജോസ് കളരിക്കൽ, ലിജോണ്സ് ഹിന്ദുസ്ഥാൻ, ജഗൻ ജോർജ് എന്നിവർ പ്രസംഗിച്ചു.