സിസിടിവി മോഷണം: പ്രതിക്ക് മുൻകൂർ ജാമ്യം
1484989
Saturday, December 7, 2024 3:46 AM IST
തൊടുപുഴ: സിസിടിവി കാമറ മോഷ്ടിച്ചെന്നാരോപിച്ച് ഇടുക്കി പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി ഭൂമിയാംകുളം തൊട്ടിയിൽ ബെന്നിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അയൽവാസി നൽകിയ പരാതിയിലാണ് പോലീസ് പ്രതിക്കെതിരേ മോഷണക്കേസ് രജിസ്റ്റർ ചെയ്തത്.
നേരത്തേ തൊടുപുഴ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ ത്തുടർന്നാണ് അഡ്വ. ദിനേശ് തങ്കപ്പൻ മുഖേന ഹൈക്കോടതിയെ സമീപിച്ചത്.