സിപിഎം കട്ടപ്പന ഏരിയാ സമ്മേളനം തുടങ്ങി
1484985
Saturday, December 7, 2024 3:46 AM IST
കട്ടപ്പന: സിപിഎം കട്ടപ്പന ഏരിയാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കട്ടപ്പന സിഎസ്ഐ ഗാര്‍ഡനില്‍ എം. എം. മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം മാത്യു ജോര്‍ജ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്, സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ പി. എസ്. രാജന്, കെ.എസ്. മോഹനന്, ആര്. തിലകന്, ഏരിയാ സെക്രട്ടറി വി. ആര്. സജി തുടങ്ങിയവര്‍ പ്രസംഗിച്ചു.