"പ്രഭാതഭക്ഷണം മുടക്കിയത് ക്രൂരത'
1484984
Saturday, December 7, 2024 3:46 AM IST
പൂമാല: സർക്കാർ പണം നല്കാത്തതിനാൽ ഗോത്ര വർഗ വിദ്യാർഥികൾക്ക് പൂമാല ട്രൈബൽ സ്കൂളിൽ നൽകിയിരുന്ന പ്രഭാത ഭക്ഷണ പദ്ധതി മുടങ്ങിയത് ക്രൂരനടപടിയാണെന്ന് കേരള കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ അഭിപ്രായപ്പെട്ടു.
പിടിഎ സമാഹരിച്ച പണം കൊണ്ടാണ് എൽപി, യുപി വിദ്യാർഥികൾക്ക് കഴിഞ്ഞ വിദ്യാഭ്യാസ വർഷം പദ്ധതി പൂർത്തിയാക്കിയത്. അടിയന്തരമായി ട്രൈബൽ വകുപ്പ് വഴി വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണം നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.