തുടർച്ചയായ രണ്ടാം ദിനവും കാട്ടാനയിറങ്ങി കൃഷികൾ നശിപ്പിച്ചു
1460837
Monday, October 14, 2024 2:24 AM IST
വണ്ടിപ്പെരിയാർ: ഒരിടവേളയ്ക്കു ശേഷം വള്ളക്കടവ് ജനവാസ മേഖലയിൽ കാട്ടാനശല്യം വർധിക്കുകയാണ്. കഴിഞ്ഞദിവസങ്ങളിലായി ജനവാസ മേഖലയിലെത്തിയ കാട്ടാന വള്ളക്കടവ് മറ്റക്കര ഷാജിയുടെ കൃഷിയിടത്തിലെത്തി തെങ്ങ്, ഏലം തുടങ്ങിയ വിളകൾ നശിപ്പിച്ചിരുന്നു.
ഇവർ ബഹളംവച്ചതോടെ കാട്ടാന കൃഷിയിടത്തിൽനിന്നും മടങ്ങുകയും ചെയ്തു. എന്നാൽ, പിറ്റേദിവസവും ഇതേ കൃഷിയിടത്തിൽ കാട്ടാന എത്തി. നാട്ടുകാർ ബഹളംവച്ച് ആനയെ വീണ്ടും തുരത്തി.
ജനവാസ മേഖലയിലിറങ്ങിയ കാട്ടാന ഷാജിയുടെ സമീപവാസിയായ ബിജു രാമചന്ദ്രന്റെ കൃഷിയിടത്തിലുമെത്തി വ്യാപകമായി കൃഷി നശിപ്പിച്ചു. വള്ളക്കടവ് ജനവാസമേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വകുപ്പിന്റെ രാത്രികാല പട്രോളിംഗ് പുനരാരംഭിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.