തൊടുപുഴ നഗരസഭാ വികസനപദ്ധതിക്ക് ഏഴു കോടി
1460534
Friday, October 11, 2024 6:22 AM IST
തൊടുപുഴ: നഗരസഭയിൽ വിവിധ വികസന പദ്ധതികൾക്കായി സർക്കാർ ഏഴു കോടി അനുവദിച്ചു. 2023 ഡിസംബർ പത്തിനു നടന്ന നവകേരള സദസിൽ നൽകിയ വിവിധ അപേക്ഷകൾ പരിഗണിച്ചാണിത്.
തൊടുപുഴ അഗ്നിരക്ഷാ നിലയത്തിന്റെ ഓഫീസ് നിർമാണത്തിന് 2.50 കോടി അനുവദിച്ചു. ഫയർ സ്റ്റേഷൻ നിർമിക്കാൻ വകുപ്പിന് തൊടുപുഴയിൽ സ്വന്തമായി സ്ഥലമുണ്ട്. കെട്ടിട നിർമാണത്തിനുള്ള ശിപാർശ അധികൃതർ നേരത്തേ തയാറാക്കി നൽകിയിരുന്നു.
മുതലക്കോടം - പഴുക്കാക്കുളം റോഡിന് 2.5 കോടിയും കാരിക്കോട് - കുന്നം റോഡ് നിർമാണത്തിന് രണ്ടു കോടി രൂപയും അനുവദിച്ചു. കാലങ്ങളായി പഴുക്കാക്കുളം, ഉണ്ടപ്ലാവ്, പട്ടയംകവല നിവാസികളുടെ ആവശ്യമായിരുന്നു ഈ റോഡുകളുടെ പുനർനിർമാണം. ആധുനിക നിലവാരത്തിൽ ഈ റോഡുകൾ പുനർനിർമിക്കും.