മത്സ്യ മൊത്തവ്യാപാരം നടത്തിയ വാഹനം പിടികൂടി
1460124
Thursday, October 10, 2024 12:37 AM IST
കട്ടപ്പന: പുളിയന്മലയിൽ നിയമം ലംഘിച്ച് മത്സ്യ മൊത്തവ്യാപാരം നടത്തിയ വാഹനം ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. റോഡ് കൈയേറി പിക്കപ്പ് വാഹനം പാർക്ക് ചെയ്താണ് വ്യാപാരം നടത്തിയത്. മീൻപെട്ടികളിൽനിന്നുള്ള ജലം റോഡിലേക്കും പ്രദേശവാസികളുടെ കൃഷിയിടങ്ങളിലേക്കും ഒഴുകുന്നത് പതിവായിരുന്നു.
പുളിയന്മല കാർമൽ സ്കൂളിലെ വിദ്യാർഥികൾ നഗരസഭയുടെ ഹരിത സഭയിൽ പരാതി നൽകിയിരുന്നു. ഒപ്പം പ്രാദേശികമായ ആളുകളും പരാതി നൽകി. ഇതോടെയാണ് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്നലെ പുലർച്ചെ പരിശോധന നടത്തിയത്.നാലുമാസം മുമ്പ് ഈ വില്പനയ്ക്കെതിരേ നഗരസഭ നിരോധന ഉത്തരവ് നൽകിയിരുന്നു.വിൽപ്പനക്കാരന് 5000 രൂപ പിഴ ചുമത്തി.